കുഞ്ഞിക്കുടയും ചങ്ങാതി ബാഗുമായി
പൊന്നാനിയിലെ പ്രവേശനോത്സവം
ചിത്രം -
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ നഗരസഭയുടെ ചങ്ങാതി ബാഗും കുഞ്ഞിക്കുടയും വിതരണോദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റീന പ്രകാശൻ നിർവഹിക്കുന്നു
പൊന്നാനി: തുടർച്ചയായ നാലാം വർഷവും കുഞ്ഞിക്കുടയും ചങ്ങാതി ബാഗുമായി പൊന്നാനിയിലെ പ്രവേശനോത്സവം. പൊന്നാനി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. നഗരസഭ പരിധിയിലുള്ള സർക്കാർ എയ്ഡഡ് മേഖലയിലെ 20 സ്കൂളുകളിലെ 1068 കുരുന്നുകൾക്കാണ് കുടയും ബാഗും സ്ലൈറ്റും പെൻസിലും വിതരണം ചെയ്തത്.
ചെറുവായ്ക്കര ജി.യു.പി.സ്കൂളിൽ നടന്ന നഗരസഭതല പ്രവേശനോത്സവം ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പൊന്നാനി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് രജീഷ് ഊപ്പാല, കൗൺസിലർമാരായ പി.ധന്യ, ഒ.വി ഹസീന, വി.കെ പ്രശാന്ത് സംസാരിച്ചു.
നഗരസഭയിലെ വിവിധ സ്കൂളുകളിലെ പ്രവേശനോത്സവങ്ങൾ വൈസ് ചെയർപേഴ്സൺ വി.രമാദേവി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ഒ.ഒ ഷംസു, അഷറഫ് പറമ്പിൽ, ഷീന സുദേശൻ ഉദ്ഘാടനം ചെയ്തു. പളളപ്രം എം എൽ പി സ്കൂളിൽ കുഞ്ഞി കുടയും ചങ്ങാതി ബാഗും വിതരണം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം ചെയ്തു.
പൊന്നാനി ടി. ഐ.യു.പി സ്കൂളിൽ പി.വി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മാനേജർ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രതിനിധി കബീർ, സ്റ്റാഫ് സെക്രട്ടറി അബ്ദുല്ലക്കുട്ടി അലിയാസ് കോയ, ഹെഡ്മാസ്റ്റർ കെ.എസ്. മുഹമ്മദ് സലീം, ബെറ്റി.എം.ജോസ് പ്രസംഗിച്ചു.
No comments:
Post a Comment