എസ് എസ് എ മലപ്പുറം


Thursday, June 6, 2019

പള്ളപ്രം എം എൽ പി സ്കൂളിൽ പ്രവേശനോത്സവത്തിന് ഇരട്ടിമധുരം

പള്ളപ്രം എം എൽ പി സ്കൂളിൽ പ്രവേശനോത്സവത്തിന് ഇരട്ടിമധുരം


ചിത്രം -

പള്ളപ്രം എൽപി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം

പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിൽ പ്രവേശനോത്സവത്തിന് ഇരട്ടിമധുരം സ്കൂളിൽ പുതുതായി നിർമിച്ച ഇരുനില കെട്ടിടം പ്രവേശനോത്സവ ദിനത്തിൽ സമർപ്പിച്ചു. നഗരസഭ ഒന്നാം ക്ലാസ്സുകാർക്ക് നൽകുന്ന ചങ്ങാതി ബാഗും കുഞ്ഞിക്കുടയും നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീന പ്രകാശൻ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു രക്ഷിതാക്കൾക്കുള്ള വിത്ത് വിതരണം മാനേജർ വി ജനാർദ്ദനൻ നിർവഹിച്ചു ചു പരിസ്ഥിതി വാരാചരണത്തിന് ഭാഗമായി സ്കൂൾ സ്കൂൾ മുറ്റത്ത് അത് വൃക്ഷത്തൈ തൈ നട്ടു. ജൈവ കർഷക സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഗംഗാധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പ്രധാനാധ്യാപിക എം.വി റെയ്സി, പി.വി ഇബ്രാഹിം, അബ്ദുല്ല മാസ്റ്റർ, സി.കെ. ലൂസി, പി കെ ഘോഷവതി, ജൂലിഷ് എബ്രഹാം, ദിപു ജോൺ, റഫീഖ് സംസാരിച്ചു. പള്ളപ്രം ഡിഫൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മധുരവിതരണവും നടത്തി.

No comments: