എസ് എസ് എ മലപ്പുറം


Monday, March 4, 2019

പൊന്നാനി ടി.ഐ.യു.പി സ്കൂൾ കോർണർ പി.ടി.എ സംഘടിപ്പിച്ചു.

പൊന്നാനി ടി.ഐ.യു.പി സ്കൂൾ
കോർണർ പി.ടി.എ സംഘടിപ്പിച്ചു.

പൊന്നാനി: ടി .ഐ .യു.പി സ്കൂളിൽ നടന്ന പഠനോത്സവത്തിന്റെ തുടർച്ചയായി പള്ളിക്കടവ് അറക്കൽ വളപ്പിൽ കോർണർ പി.ടി.എ സംഘടിപ്പിച്ചു. 
വിദ്യാലയത്തിന്റെ പഠന മികവുകൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച കോർണർ പി.ടി.എ യുടെ ഉദ്ഘാടനം എസ്.എം.സി. കൺവീനർ പി.വി.ഉസ്മാൻ നിർവ്വഹിച്ചു. എ നസീറ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ-ഓഡിനേറ്റർ അബ്ദുൽ ഗഫൂർ,  അംഗനവാടി വർക്കർ ലിഷ അബ്ദുല്ലക്കുട്ടി അലിയാസ് കോയ, സ്കൂൾ ലീഡർ അഫീഫ നസ്റിൻ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു.

No comments: