എസ് എസ് എ മലപ്പുറം


Thursday, November 1, 2018

ഭിന്നശേഷി കലോത്സവം സംഘാടക സമിതി രൂപികരിച്ചു

 ഭിന്നശേഷി കലോത്സവം സംഘാടക സമിതി രൂപികരിച്ചു

പൊന്നാനി: ഭിന്നശേഷിക്കാർക്കായി
ഡിസംബർ 8 ന് ഏ.വി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്
കലോത്സവം സംഘടിപ്പിക്കുന്നു. പൊന്നാനി നഗരസഭ പരിധിയിലെ വിദ്യാലങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സംഘാടക സമിതി യോഗം ചെയർമാനായി മുനിസിപ്പൽ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞിയേയും കൺവീനറായി ഐ.സി.ഡി.എസ് സൂപ്രവൈസർ അംബിക പുതിയിരുത്തിയേയും തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശ്, കൗൺസിലർമാരായ സുധ, കെ.പി ശ്യാമള, പി.ധന്യ, കെ.പി വത്സല, നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാർ, നഗരസഭ ബഡ്സ് സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, എം.എസ്.എസ് സ്പെഷ്യൽ സ്കൂൾ അധികൃതർ പങ്കെടുത്തു.

No comments: