എസ് എസ് എ മലപ്പുറം


Thursday, November 1, 2018

ജൈവ ക്യഷി പദ്ധതി തുടങ്ങി

കേരളപ്പിറവിദിനത്തിൽ പുതുപൊന്നാനി എയുപി സ്കൂളിൽ ഐഡിയൽ കലാ-സാംസ്കാരിക വേദി ആരംഭിച്ച ജൈവകൃഷി നഗരസഭാ കൗൺസിലർ വി ചന്ദ്രവല്ലി ഉദ്ഘാടനം ചെയ്യുന്നു

 പൊന്നാനി: പുതുപൊന്നാനി ഐഡിയൽ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് നവകേരളം ഹരിത കേരളം ജൈവ കൃഷി പദ്ധതിക്ക് തുടക്കമിട്ടു.പുതുപൊന്നാനി എ.യു.പി സ്കൂൾ അങ്കണത്തിൽ വിവിധ പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. സ്കൂൾ ഹരിത ക്ലബിന്റെയും പൊന്നാനി കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാ കൗൺസിലർ വി ചന്ദ്രവല്ലി ഉദ്ഘാടനം ചെയ്തു. സി. ലിറാർ അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ അമല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ടി.എം.ഉണ്ണികൃഷ്ണൻ, മൊയ്തീൻകോയ, എ.മൊയ്തുട്ടി, പി.ടി അലി, ഷെല്ലി.കെ.ചന്ദ്രൻ, പി.ടി. ഫാറൂക്ക്, കെ.ഹനീഫ പ്രസംഗിച്ചു.

No comments: