തുല്യതാ പഠിതാക്കളുടെ കൂട്ടായ്മയിൽ മാഗസിൻ പുറത്തിറങ്ങി
പൊന്നാനി: തുല്യതാ പഠിതാക്കൾ ഒത്തൊരുമിച്ച് തയ്യാറാക്കിയ മാഗസിൻ പ്രകാശനം ചെയ്തു.
ജില്ലാ സാക്ഷരതാ മിഷൻ തുടർ വിദ്യാഭ്യാസ പദ്ധതി പ്രകാരം മാറഞ്ചേരി സ്കൂൾ കേന്ദ്രമായ തുല്യതാ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കൂട്ടായ്‍മയാണ് 'മഴത്തുള്ളികൾ' മാഗസിൻ പുറത്തിറക്കിയത്. നാടക പ്രവർത്തകനും സിനിമാ നടനുമായ ജിയോ മാറഞ്ചേരിയ്ക്ക് ആദ്യപതിപ്പ്
നൽകി യുവ എഴുത്തുകാരി ബഹിയ
പ്രകാശനം നിർവ്വഹിച്ചു. റഹ്‌മത്തുല്ല അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് മുഖ്യാതിഥിയായിരുന്നു. നജ്മുദ്ദീൻ മാറഞ്ചേരി, അബ്ദുൽ വഹാബ്, നിഷാദ് പുറങ്ങ്, തുല്യതാ ഹയർ സെക്കൻഡറിയിലെ മുതിർന്ന വിദ്യാർത്ഥി പി.ടി. അലി, മാഗസിൻ എഡിറ്റർ ഷാഹുൽ ഹമീദ് മാരാമുറ്റം, സുലൈഖ റസാഖ് പ്രസംഗിച്ചു.
ഫോട്ടോ : മാറഞ്ചേരി ഹയർ സെക്കൻഡറി തുല്യതാ വിദ്യാർത്ഥി കൂട്ടായ്‍മ പുറത്തിറക്കിയ 'മഴത്തുള്ളികൾ' മാഗസിൻ യുവ എഴുത്തുകാരി ബഹിയ പ്രകാശനം ചെയ്യുന്നു.
No comments:
Post a Comment