ദേശീയ നയിതാലിം പദ്ധതിക്ക് വിദ്യാലയങ്ങളിൽ തുടക്കമായി
പള്ളപ്രം എ എം എൽ പി സ്കൂളിൽ നയിതാലിം പദ്ധതി ഉദ്ഘാടനം മണൽ ചിത്രകാരൻ കെഎസ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: ഗാന്ധി ജയന്തി 150-ാം വാർഷികത്തോടനുബന്ധിച്ച് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ നയിതാലിം വാരാഘോഷത്തിന് വിദ്യാലയങ്ങളിൽ തുടക്കമായി. പഠനത്തിനൊപ്പം കൃഷി, കരകൗശല വേല, കച്ചവടം, മറ്റു തൊഴിലുകൾ എന്നിവ പരിചയപ്പെടുന്നതിനും തൊഴിലുപകരണങ്ങളും വിത്തുകളും കരകൗശല സാമഗ്രികളും മനസ്സിലാക്കുന്നതിനും അവസരമൊരുക്കുന്നതാണ് പദ്ധതി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ പ്രദർശനം ഒരുക്കുന്നുണ്ട്. തൊഴിൽ മേഖലകളിൽ പ്രാവീണ്യം നേടിയവരുമായി അഭിമുഖത്തിനു അവസരങ്ങൾ ഒരുക്കുന്നു. പൊന്നാനി പള്ളപ്പുറം എ. എം.എൽ.പി സ്കൂളിൽ നയിതാലിം പദ്ധതിയുടെ ഉദ്ഘാടനം മണൽ ചിത്രകാരൻ കെ.എസ്.കൃഷ്ണദാസ് നിർവഹിച്ചു. പ്രധാനാധ്യാപിക എംവി റെയ്സി അധ്യക്ഷതവഹിച്ചു. മുഹമ്മദ് റിയാസ്, റഫീഖ് പ്രസംഗിച്ചു.
No comments:
Post a Comment