എസ് എസ് എ മലപ്പുറം


Wednesday, September 19, 2018

കുവൈത്ത്‌ കൂട്ട'ത്തിന്റെ കൈത്താങ്ങിൽ വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ സമഗ്ര കുടിവെള്ള പദ്ധതി

'കുവൈത്ത്‌ കൂട്ട'ത്തിന്റെ കൈത്താങ്ങിൽ വിദ്യാർത്ഥികൾക്ക് ദാഹമകറ്റാം

ചിത്രം -
വെളിയങ്കോട് സൗത്ത് ജി.എം.യു.പി.സ്കൂളിൽ കുടിവെള്ള പദ്ധതിക്കായി കുവൈത്ത് കൂട്ടം നൽകുന്ന തുക  ഖാസി ഹംസ സഖാഫി ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ നഹയ്ക്ക് കൈമാറുന്നു



പൊന്നാനി: കുവൈത്തിലെ പ്രവാസി കൂട്ടായ്മയുടെ മുൻകൈയിൽ വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂളിൽ സമഗ്ര കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു. 
പദ്ധതി യാഥാർഥ്യമാവുന്നതോടെ വേനലെത്തുമ്പോൾ ഉണ്ടാകുന്ന സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാവും. പൊന്നാനി എം.ഇ.എസ്. കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊ. വി.കെ. ബേബിയുടെ വസതിയോട് ചേർന്നുള്ള പറമ്പിൽ നിന്നും മോട്ടോർ വഴി പമ്പിങ് നടത്തി സ്കൂളിലേക്ക് നേരിട്ട് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി.
അടുത്ത മാസം ആദ്യത്തിൽ ഉദ്ഘാടനം ചെയ്യാവുന്ന വിധത്തിലാണ് നിർമാണം തുടങ്ങിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രീപ്രൈമറി കുട്ടികളും ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളും പഠിക്കുന്ന സർക്കാർ സ്കൂളാണ് വെളിയങ്കോട് സൗത്ത് ജി.എം.യു.പി. സ്കൂൾ. കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് കുവൈത്ത് കൂട്ടം നൽകുന്ന തുക വെളിയങ്കോട് ഖാസി ഹംസ സഖാഫി ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ നഹയ്ക്ക് കൈമാറി. തറയിൽ അബൂബക്കർ, ടി.പി. കേരളീയൻ, മൊഹി മുഹമ്മദ്, മുഹമ്മദ് അസ്‌ലം, അഷ്കർ, അസ്ഹർ, പി.ടി.എ. പ്രസിഡന്റ് എം.എ. റസാഖ്, എസ്.എം.സി. ചെയർമാൻ ഫാറൂഖ് വെളിയങ്കോട് പ്രസംഗിച്ചു.

No comments: