കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ്
ചിത്രം
കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് പൊന്നാനി ഉപജില്ലാ വിജയികൾ
പൊന്നാനി: കെ.പി.എസ്.ടി.എ
പൊന്നാനി ഉപജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾതല മത്സര വിജയികൾക്കായി നടത്തിയ ഉപജില്ലാതല മത്സരത്തിൽ 150ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. പൊന്നാനി ഏ.വി.എച്ച്.എസ്.എസിൽ നടന്ന മത്സരത്തിന്റെ സമാപനവും സമ്മാനദാനവും നഗരസഭാ കൗൺസിലർ ഉണ്ണികൃഷ്ണൻ പൊന്നാനി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡൻറ് ശ്രീരാമനുണ്ണി അധ്യക്ഷത വഹിച്ചു. എം.കെ.എം.എ ഫൈസൽ, സംസ്ഥാന സമിതി അംഗം ടി കെ സതീഷൻ, പ്രദീപ്, പ്രജിത്കുമാർ, ജയനാരായണൻ, മനോജ് പ്രസംഗിച്ചു.
വിജയികൾ: എൽ പി വിഭാഗം - ബാലഗോപാൽ സിനീഷ് (ജി.എൽ.പി എസ് പുറങ്ങ്) കാർത്തിക് എം.എസ് എ.എം.എൽ.പി.എസ് പനമ്പാട് വെസ്റ്റ്) യുപി വിഭാഗം: അനാമിക പി.എസ് (ജി എഫ് യുപിഎസ് കടവനാട്) ധനഞ്ജയൻ (എ.വി.എച്ച്.എസ്.എസ്) ഹൈസ്കൂൾ: രാം മഹേശ്വർ, പ്രിയംവദ(എ.വി.എച്ച്.എസ്.എസ്) ഹയർസെക്കൻഡറി: ഇൻസാം. പി.ഐ (എം.ഇ.എസ്.എച്ച്.എസ്.എസ്) ശ്രീലക്ഷ്മി പി.എസ് (എ.വി.എച്ച് എസ് എസ് ).
No comments:
Post a Comment