റഷ്യൻ ലോകകപ്പ് ക്വിസ് മത്സരം ആവേശകരമായി
ചിത്രവിവരണം പൊന്നാനി ഉപജില്ലാ കെ.പി.എസ്.ടി.എ റഷ്യൻ ലോകകപ്പ് മത്സര വിജയികൾക്ക് പുന്നക്കൽ സുരേഷ് കാഷ് പ്രൈസ് സമ്മാനിക്കുന്നു.
2 മത്സര വിജയികൾ
പൊന്നാനി: കെ പി എസ് ടി എ പൊന്നാനി സബ് ജില്ലാ കമ്മിറ്റി റഷ്യൻ ലോകകപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പൊന്നാനി ഏ വി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മത്സരം നഗരസഭാ കൗൺസിലർ ഉണ്ണികൃഷ്ണൻ പൊന്നാനി ഉദ്ഘാടനം ചെയ്തു. ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുന്നക്കൽ സുരേഷ് സമ്മാനദാനം നിർവ്വഹിച്ചു. ടി പ്രജിത്കുമാർ, ദിപു ജോൺ, കെ ജയപ്രകാശ്, പ്രദീപ്, കെ എം ജയനാരായണൻ, മനോജ്, ശ്രീദേവി, സലൂജ, ഫസീല, കെ അസ്മി, ബൈജു വിൻസന്റ് എന്നിവർ നേതൃത്വം നൽകി. വിജയികൾ: യു.പി വിഭാഗം: ധനഞ്ജയ് (എ.വി.എച്ച്.എസ് പൊന്നാനി), മുഹമ്മദ് സിദാൻ(ജി എച്ച് എസ് എസ് മാറഞ്ചേരി).
ഹൈസ്കൂൾ ആന്റ് ഹയർ സെക്കന്ററി വിഭാഗം: ഇൻഷാൽ പി.ഐ (വന്നേരി എച്ച് എസ് എസ്, പെരുമ്പടപ്പ്) ഇൻസാം പി.ഐ(എം.ഇ.എസ് എച്ച്.എസ്.എസ് പൊന്നാനി). വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
No comments:
Post a Comment