എസ് എസ് എ മലപ്പുറം


Saturday, July 21, 2018

ബഹിരാകാശ യാത്രികരോട് സംവദിച്ച് ചാന്ദ്രദിനാചരണം

ബഹിരാകാശ യാത്രികരോട് സംവദിച്ച് ചാന്ദ്രദിനാചരണം

ചിത്രം - 'ചാന്ദ്രദിനത്തോടനുബന്ധിച്ച് പൊന്നാനി ടി. ഐ. യു.പി സ്കൂളിൽ നടന്ന പ്രദർശനം

പൊന്നാനി: ചാന്ദ്ര ദിനത്തിൽ ആകാശ വിസ്മയങ്ങൾ അറിയാൻ ചാന്ദ്ര ചാന്ദ്രയാത്രികർ നേരിട്ടെത്തിയത് ടി.ഐ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
ആദ്യ ചാന്ദ്ര സ്പർശനത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചാന്ദ്ര ദിനാചരണത്തിന്റെ ഭാഗമായാണ് ആദ്യ ചാന്ദ്രയാത്രികരായ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരുടെ വേഷമണിഞ്ഞ്  വിദ്യാർത്ഥികൾ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചത്. മുഹമ്മദ് ഹാഷിം, ഉവൈസ് , മുഹമ്മദ് നിഹാൽ എന്നിവരാണ്  ചന്ദ്ര യാത്രികരുടെ വേഷത്തിൽ കുട്ടികളുമായി  സംവദിച്ചത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ - പി.എസ്. എൽ.വി.യുടെ മാതൃകയും തയ്യാറാക്കി പ്രദർശിപ്പിച്ചു. അപ്പോളോ പതിനൊന്നിലൂടെയുള്ള ആദ്യ ചാന്ദ്രയാത്രാ ദൗത്യത്തിന്റെ വീഡിയോ പ്രദർശനം ഒരുക്കിയിരുന്നു.  ചാന്ദ്രദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സിനി, ജമാലുദ്ദീൻ പുുല്ലവളപ്പിൽ, ഖദീജ, റുഖിയ, ഫർഹത്ത് വിദ്യാർത്ഥികളായ ആദിൽ ഷഹബാൻ, അമീന ജന്നത്ത് നേതൃത്വം നൽകി.

No comments: