കണ്ടലുകളെ കണ്ടറിയാൻ വിദ്യാർത്ഥികൾ
പൊന്നാനി: കണ്ടലുകളെ അറിയാൻ വിദ്യാർത്ഥികൾ നടത്തിയ യാത്ര പഠനാർഹമായി.
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കാനും അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റിയുള്ള ബോധവൽക്കരണവുമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് കരിമ്പുല്ല് പ്രദേശത്തെ കണ്ടൽ കാടുകൾ സന്ദർശിച്ചത്.
പ്രഥമാധ്യാപിക വി.ജെ. ജെസ്സി, അധ്യാപകരായ കെ.ബി. സുനിത, യമുന, സവിത, ലളിത, അഖില നേതൃത്വം നൽകി.
No comments:
Post a Comment