വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിൽ കെ ബി എസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ലൈബ്രറിയുടെ ആദ്യ ഗഡു കൈമാറുന്നു.
കെ.ബി.എസിന്റെ സഹകരണത്തിൽ വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂളിന് സ്വന്തമായി ലൈബ്രറി ഒരുങ്ങുന്നു
പൊന്നാനി: വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിന്റെ വികസന മുന്നേറ്റത്തിന് ഒരു പൊൻതൂവൽ കൂടി. സ്വന്തമായൊരു ലൈബ്രറിയെന്ന സ്കൂളിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാർഥ്യമാവുന്നത്. 2018 ജൂൺ 19 വായനാദിനത്തിൽ തുടക്കമിട്ട
'എന്റെ വിദ്യാലയം
എന്റെ ലൈബ്രറി' നവീകരണ കാമ്പയിന്റെ ഭാഗമായാണ് ആധുനിക രീതിയിലുള്ള ലൈബ്രറി ഒരുങ്ങുന്നത്. കേരള ബിയേർഡ് സൊസൈറ്റി ചാരിറ്റി ഓർഗനൈസേഷൻ എന്ന സംഘടനയുടെ സഹകരണത്തിലാണ് ലൈബ്രറി ഒരുക്കുന്നത്. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന കേരളത്തിലെ താടിക്കാരുടെ ഒരു കൂട്ടായ്മയാണ് കെ ബി എസ്. ഈ സംഘടനയുടെ ഒന്നാം വാർഷിക ഉപഹാരമായാണ് വിദ്യാഭ്യാസ മേഖലയിലെ ആദ്യ ചുവട് വെപ്പായി വെളിയങ്കോട് ഗവ. ഫിഷറീസ് സ്കൂൾ ലൈബ്രറി നവീകരണം. ലൈബ്രറി ഒരുക്കുന്നത്തിന്റെ നിർമാണ ചുമതല ന്യൂ ഡെക്കോർ ഇൻറീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച സ്കൂളിൽ നടന്ന ചടങ്ങ് കെ ബി എസ് സ്ഥാപകാംഗം അനസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ന്യൂ ഡെക്കോർ കമ്പനി എം.ഡി. അശോക് കുമാറിന് ആദ്യഗഡുവായി 25,000 രൂപ കെ ബി എസ് ഭാരവാഹി കെ.കെ. ആരിഫ് കൈമാറി. വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകക്കിറ്റ് പ്രധാനാധ്യാപിക വി.ജെ. ജെസ്സി ഏറ്റുവാങ്ങി. വികസന സമിതി ട്രഷറർ ടി.എം. ഹംസ, അംഗം ടി.എ. കുഞ്ഞു, അധ്യാപകരായ സവിതാമണി, വി.വി. യമുന, കെ.ബി.എസ്. ഭാരവാഹികളായ ആരിഫ്, മുഹമ്മദ് റഫീഖ് നാക്കോലക്കൽ, ഷെബീർ കെട്ടുങ്ങൽ, അമീർഷ, റംഷീദ്, ഷഫീഖ്, ഫൈസൽ പ്രസംഗിച്ചു.
No comments:
Post a Comment