
ഹലോ ഇംഗ്ലീഷ് പഠന പരിപാടിക്ക് തുടക്കമായി
ചിത്രം -
പൊന്നാനി പളളപ്പുറം എ എം എൽ പി സ്കൂളിൽ ഹലോ ഇംഗ്ലീഷ് പദ്ധതിക്ക് തുടക്കമായപ്പോൾ
പൊന്നാനി: പള്ളപ്പുറം എ എം എൽ പിസ്കൂളിൽ ഹലോ ഇംഗ്ലീഷ് പഠന പരിപാടികൾക്ക് തുടക്കമായി. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ നൈപുണികൾ വികസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന വിവിധ പ്രവർത്തനങ്ങൾ അടങ്ങിയ പദ്ധതിയുടെ ആദ്യഘട്ടമായി കളികളിലൂടെ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനത്തിന് തുടക്കമിട്ടു. അധ്യാപകരായ ജൂലിഷ് എബ്രഹാം, അഫിയ കെ വി എന്നിവർ നേതൃത്വം നൽകി. അധ്യാപകർക്കുള്ള ഹലോ ഇംഗ്ലീഷ് കൈപുസ്തകങ്ങളുടെ വിതരണം ക്ലസ്റ്റർ കോർഡിനേറ്റർ ഡോ. ചന്ദ്രലേഖ നിർവഹിച്ചു. പ്രധാനാധ്യാപിക എംവി റെയ്സി പ്രസംഗിച്ചു.
No comments:
Post a Comment