ചിത്രം - പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിൽ ലൈബ്രറി വിഭവസമാഹരണം പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
വായനാവാരത്തിൽ പുസ്തക സമാഹരണത്തിന് തുടക്കമായി
പൊന്നാനി: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി ശാക്തീകരണം ലക്ഷ്യമിട്ട് പള്ളപ്രം എ എം എൽ പി സ്കൂളിൽ പുസ്തക ശേഖരണത്തിനു തുടക്കമായി. പി ടി എ പ്രസിഡണ്ട് പി വി ഇബ്രാഹിം പ്രധാനാധ്യാപിക എം വി റെയ്സിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജൂലിഷ് എബ്രഹാം കെ, സി കെ റഫീഖ് സംസാരിച്ചു. വായനാവാരത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കടവനാട് കൈരളി ഗ്രന്ഥാലയം സന്ദർശിച്ചു. ലൈബ്രറി പ്രവർത്തനങ്ങൾ പരിചയപ്പെടുന്നതിനും പ്രധാന പുസ്തകങ്ങൾ കാണുന്നതിനും ഇതിലൂടെ അവസരമൊരുങ്ങി. വിദ്യാരംഗം കൺവീനർ യു സജ്ന, കൈരളി ഗ്രന്ഥാലയം പ്രതിനിധി ഗംഗാധരൻ, പ്രധാനാധ്യാപിക റെയ്സി, റിട്ട. അധ്യാപിക പി കെ ഘോഷവതി, പി മുഹമ്മദ് റിയാസ് വിദ്യാർഥികൾക്ക് ഗ്രന്ഥശാലാ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
No comments:
Post a Comment