എസ് എസ് എ മലപ്പുറം


Wednesday, February 28, 2018

അറബിക് ക്ലബ്ബ് പ്രതിഭാ സംഗമം

 മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അറബിക് ക്ലബ് പ്രതിഭാസംഗമത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ അവാർഡ് ദാനം നിർവഹിക്കുന്നു '

പൊന്നാനി: മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രതിഭാ സംഗമം തണൽ ഓഡിറ്റോറിയത്തിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ അറബി കയ്യെഴുത്തു മാസിക " മർയം'' ഗവ. അഡീഷനൽ സെക്രട്ടറി എ അബ്ദുല്ലത്തീഫ് പ്ര കാശനം ചെയ്തു. പി ടി എ പ്രസിഡന്റ് പ്രസാദ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഖദീജ മുത്തേടത്ത്, വി ഇസ്മാഈൽ മാസ്റ്റർ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ , ഡെപ്യൂട്ടി എച്ച് എം രേണുക, സ്റ്റാഫ് സെക്രട്ടറി ഫിറോസ് മാസ്റ്റർ സംസാരിച്ചു. 
എസ് എസ് എൽ സി പരീക്ഷയിൽ അറബിയെടുത്ത് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നഫീസത്തുൽ മിസ് രിയക്കുള്ള സ്വർണ്ണ നാണയവും മെഡലും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു സമ്മാനിച്ചു. അറബി ക ലാൽസവത്തിൽ പൊന്നാനി സബ് ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ കഠിനാധ്വാനം ചെയ്ത അധ്യാപകരായ സൗദ, ആമിനാബി, ജ്യോത്സ്ന, അബ്ദുറഹ്മാൻ ഫാറൂഖി എന്നിവർക്കുള്ള അവാർഡുകളും, വിജയികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. 
അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹ്മാൻ ഫാറൂഖി സ്വാഗതവും സൗദ ടീച്ചർ നന്ദിയും പറഞ്ഞു

No comments: