പൊന്നാനി പള്ളപ്പുറം എ എം എൽ പി സ്കൂളിലെ വാർഷികാഘോഷം പൊന്നാനി നഗരസഭ ചെയർമാൻ സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു
സ്കൂൾ വാർഷികവും യാത്രയയപ്പും പൊന്നാനി: പള്ളപ്രം എഎംഎൽപി സ്കൂൾ വാർഷികവും വിരമിക്കുന്ന സികെ ലൂസി ടീച്ചർക്കുള്ള യാത്രയയപ്പും പൊന്നാനി നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പഠനത്തിൽ മികവു പുലർത്തിയ 39 വിദ്യാർഥികൾക്ക് മുൻമാനേജർ ഏച്ചു നായർ സ്മാരക കാഷ് പ്രൈസ് വിതരണം ചെയ്തു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന പ്രകാശൻ, കെ പി മുഹമ്മദലി, ബി പി ഒ വി കെ പ്രശാന്ത്, മാനേജർ പി ജനാർദ്ദനൻ, ഡയറ്റ് ലക്ചറർ രാജൻ മാസ്റ്റർ, സി കെ ലൂസി ടീച്ചർ, അഷ്റഫ് പൊന്നാനി, റിട്ട. അധ്യാപകരായ കാതറിൻ, അബ്ദുല്ല, ലൈല, പ്രമീള, പത്മജ, ജയശ്രീ, ഘോഷവതി, പി ടി എ ഭാരവാഹികളായ ഹംസ, റംസീന, സരസ്വതി, എച്ച് എം റെയ്സി എം വി , സ്കൂൾ ലീഡർ സുഹൈൽ, കെ ജമാൽ, ജൂലിഷ് എബ്രഹാം, ദിപു ജോൺ, റഫീഖ് പ്രസംഗിച്ചു. പാഠ്യ, പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച അബ്ദുൽ വാഹിദ്, സുഹൈൽ, അഫ്റ ഷെറി, അസ് ലഹമോൾ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment