ചിത്രം - പളളപ്രം എ എം എൽ പി സ്കൂളിൽ പുസ്തകയാത്ര സ്വീകരണം ഡോ. ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യുന്നു.
പളളപ്രം എ എം എൽ പി സ്കൂളിൽ പുസ്തകയാത്രക്ക് സ്വീകരണം നൽകി
പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിൽ എസ് എസ് എ പുസ്തകയാത്രക്ക് സ്വീകരണം നൽകി. സി ആർ സി കോർഡിനേറ്റർ ഡോ. ചന്ദ്രലേഖ ഉദ്ഘാടനം നിർവ്വഹിച്ചു. എച്ച് എം എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ തറോല ക്ലാസ്സെടുത്തു. പുസ്തക പ്രദർശനം വിദ്യാരംഗം മാസിക പ്രകാശനം മാതൃഭാഷാ ദിനം സംഗമം വായനാക്കുറിപ്പ് അവതരണം എന്നിവ സംഘടിപ്പിച്ചു പുസ്തകാസ്വാദനം മത്സരത്തിൽ മത്സരത്തിൽ നിവേദ്യ, മിൻഹ മുസ്തഫ, ഇന്ന് സാൻ അഹ്മദ് അബൂബക്കർ, അനുശ്രീ, അദീബ് റഷ്ദാൻ എന്നിവർ ജേതാക്കളായി. ലൂസി ടീച്ചർ, ജൂലിഷ് ടീച്ചർ, ദിപു ജോൺ, സി കെ റഫീഖ്, റിയാസ്, സജ്ന, ഷഹീന പ്രസംഗിച്ചു.
No comments:
Post a Comment