എസ് എസ് എ മലപ്പുറം


Sunday, October 30, 2016

എൻ ടി എസ് ഇ മാതൃകാ പരീക്ഷ നടത്തി

അധ്യാപക സംഘടനകൾ കൈകോർത്തു
വിദ്യാർഥികൾക്ക് മാതൃകാ പരീക്ഷ

പൊന്നാനി എം ഐ സ്കൂളിൽ സംഘടിപ്പിച്ച എൻ ടി എസ് ഇ മോഡൽ പരീക്ഷ

പൊന്നാനി: സ്കോളർഷിപ്പ് പരീക്ഷ ക്ക് തയ്യാറെടുക്കുന്ന  വിദ്യാർഥികൾക്ക്
പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അധ്യപക സംഘടനകളായ കെ എസ് ടി യു, എകെ എസ് ടി യു ഉപജില്ലാ കമ്മിറ്റികൾ സംയുക്തമായി  നടത്തിയ ഒരു എം ആർ മാതൃക  പരീക്ഷ വിദ്യാർഫികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമായി. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷക്ക് മുന്നോടിയായി പൊന്നാനി എം ഐ ഹയർസെക്കൻഡറി സ്കൂളിൽ   നടന്ന പരീക്ഷ കെ എസ് ടി യു ജില്ലാ സെക്രട്ടറി ഇ പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. എ കെ എസ് ടി യു ജില്ലാ സെക്രട്ടറി രമേശ് ചന്ദ്ര അധ്യക്ഷത വഹിച്ചു ടി. സി സുബൈർ, കെ ബാബുരാജൻ, കമാൽ, ഖാലിദ് പ്രസംഗിച്ചു

Post a Comment