എസ് എസ് എ മലപ്പുറം


Monday, October 24, 2016

സ്‌ളേറ്റും പെൻസിലും പദ്ധതി - അധ്യാപകർക്ക് പരിശീലനം നൽകി

പൊന്നാനി നഗരസഭ യു ആർ സിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രാഥമിക വിദ്യാഭ്യാസ ശാക്തീകരണന പദ്ധതിയായ സ്ളേറ്റും പെൻസിലിന്റെയും ഭാഗമായി മുനിസിപ്പാലിറ്റിയിലെ മുഴുവൻ വിദ്യാലയങ്ങളിലെ ഒന്നാക്ലാസിലെ ഇംഗ്ളീഷ് അധ്യാപകർക്ക് പാലക്കാട് ഡയറ്റ് ലക്‌ച്ചറായ നിഷയുടെ നേതൃത്വത്തിൽ യു ആർ സി യിൽ വെച്ച്  2016 ഒക്ടോബര് 22 നു പരിശീലനം നൽകി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.അധ്യാപകർക്കുള്ള ടീച്ചിങ് മാന്വൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാൻ ടി മുഹമ്മദ് ബഷീർ പൊന്നാനി എ ഇ ഒ കെ പി മുഹമ്മദാലിക്ക്‌ നൽകി പ്രകാശനം ചെയ്തു . വിദ്യാഭ്യാസ സമിതി  ചെയർമാൻ കെ പ്രദോഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.പി. ഒ പ്രശാന്ത് .കെ.വി സ്വാഗതം പറഞ്ഞു. കൗൺസിലർ ബിൻസി ഭാസ്കർ ആശംസയും, സി ആർ സി കോഡിനേറ്റർ പി കെ മോഹനൻ നന്ദിയും പറഞ്ഞു .


Post a Comment