എസ് എസ് എ മലപ്പുറം


Monday, March 9, 2009

പാവക്കൂത്ത്‌

പൊന്നാനി ന്യൂ എല്‍.പി സ്‌കൂളില്‍ ശാസ്‌ത്ര സഹവാസ ക്യാമ്പിനോടനുബന്ധിച്ച്‌ പാവക്കൂത്ത്‌ അരങ്ങേറിയത്‌ പുതിയ അനുഭവമായി. വിദ്യാര്‍ഥി ശരത്‌ പാടിയ ആടുപാമ്പേ എന്ന നാടന്‍പാട്ടിന്‌ ഷൊറണൂര്‍ കൃഷ്‌ണന്‍കുട്ടിപുലവര്‍ മെമ്മോറിയല്‍ പാവക്കൂത്ത്‌ സംഘമാണ്‌ ദൃശ്യാവിഷ്‌കാരം നല്‍കിയത്‌. വിശ്വനാഥനും രാമചന്ദ്രനും പാവക്കൂത്തിന്‌ നേതൃത്വംനല്‍കി. ക്യാമ്പിനോടനുബന്ധിച്ച്‌ ശാസ്‌ത്രപരീക്ഷണങ്ങള്‍, പേപ്പര്‍ബാഗ്‌ നിര്‍മാണം, നാടകക്കളരി, യോഗ, നാടന്‍പാട്ടുത്സവം എന്നിവയും ഉണ്ടായിരുന്നു. എച്ച്‌.എം. ആലീസ്‌ അഗസ്റ്റ്യന്‍, എന്‍.എ. പ്രഭാകരന്‍, കെ. ഗീത, വി.പി. ബിജു, സി. ജിഷ, കെ. ആസിഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

No comments: