സുരക്ഷിത വിദ്യാലയം
രക്ഷാകർതൃ സംഗമം നടത്തി
പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ 'സുരക്ഷിത വിദ്യാലയം' രക്ഷാകർതൃ സംഗമത്തിൽ എ.എസ്.ഐ വാസുണ്ണി സംസാരിക്കുന്നു.
പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ 'സുരക്ഷിത വിദ്യാലയം' രക്ഷാകർതൃ സംഗമം സംലടിപ്പിച്ചു. വിദ്യാലയ സുരക്ഷ സംബന്ധിച്ച് എ.എസ്.ഐ വാസുണ്ണിയും വിദ്യാർത്ഥി സുരക്ഷ സംബന്ധിച്ച് ഐ.സി.ഡി.എസ് പ്രൊജക്ട് കോർഡിനേറ്റർ ശീതളും ക്ലാസ്സെടുത്തു.
പി.ടി.എ പ്രസിഡന്റ് വി.ഹംസു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി. റെയ്സി, റഫീഖ്.സി, ദിപു ജോൺ, മുഹമ്മദ് റിയാസ്, ബൈജു.ടി.വി സംസാരിച്ചു.
No comments:
Post a Comment