സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി ടീച്ചറെ ആദരിച്ചു
ചിത്രം -
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി ടീച്ചർക്ക് കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ അബ്ദുൽ മജീദ് ഉപഹാരം നൽകുന്നു.
പൊന്നാനി: സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.പി.എസ്.ടി.എ അംഗവും തെയ്യങ്ങാട് ജി.എൽ.പി.എസ് പ്രധാനാധ്യാപികയുമായ മിനി ടീച്ചറെ കെ.പി.എസ്.ടി.എ പൊന്നാനി സബ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.
എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹകസമിതി അംഗം കെ അബ്ദുൽ മജീദ് ഉപഹാരം നൽകി. എം കോയക്കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ സതീശൻ, എം.കെ.എം അബ്ദുൽ ഫൈസൽ, ഹസീനബാൻ, എം.പ്രജിത്ത് കുമാർ, പി.താരാദേവി, പി.ഹസ്സൻകോയ, എൻ.മനോജ്, കെ.എം.ജയനാരായണൻ, ഹേമന്ത്, കൃഷ്ണദാസ് തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment