സ്കൂളിൽ നെല്ലിമരം നട്ടും പൂന്തോട്ടം സമർപ്പിച്ചും പൂർവ്വ വിദ്യാർത്ഥികൾ
"ഓർമ്മയ്ക്കായ് സ്നേഹസംഗമം" നടത്തി.
പൊന്നാനി: വെളിയങ്കോട് ഹൈസ്കൂളിലെ 92-93 കാലയളവിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിൽ ''സ്നേഹസംഗമം" നടത്തി. കഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫിറോസ് അധ്യക്ഷനായി.
പഴയ കാല അധ്യാപകരെ ആദരിക്കൽ, ഈ വർഷം ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികളെ അനുമോദിക്കൽ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.
വർഷങ്ങളുടെ ഇടവേളയിൽ ഒത്തുചേർന്നതിന്റെ സന്തോഷത്തിന്റെ പ്രതീകമായി "ഓർമ്മയ്ക്കായ്" എന്ന പേരിൽ തറ കെട്ടി നെല്ലി ചെടിവെച്ചുപിടിപ്പിച്ചു. കൂടാതെ പൂന്തോട്ടവും നിർമ്മിച്ച് സ്കൂളിന് സമർപ്പിച്ചു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഓരോ വൃക്ഷ തൈകളും സമ്മാനിച്ചു. അബ്ബാസ്, മജീദ്, ഗഫൂർ, റാഫി, അനീഷ്, റിയാസ്, സുബ്രഹ്മണ്യൻ, പുഷ്പ, അഷീറ, സുമിത, ജയപ്രിയ, പ്രീത, സാഹിറ, സുലൈഖ, ഷെറീന നേതൃത്വം നൽകി.
No comments:
Post a Comment