FAROOQ VELIYANCODE
MATHRUBHUMI REPORTER
MOB : 98 46 47 30 02
MATHRUBHUMI REPORTER
MOB : 98 46 47 30 02
പൊന്നാനി ഉപജില്ലാ പഠനോത്സവങ്ങൾക്ക് തുടക്കമായി
എരമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പഠനമികവ് പൊതുസമൂഹത്തെ പരിചയപ്പെടുത്തുന്നതിനായുള്ള പൊന്നാനി ഉപജില്ലാതല പഠനോത്സവത്തിന് വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ ഉജ്ജ്വല തുടക്കം. പഠനോത്സവം കേരള പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെച്ച കടലോരമേഖലയിലെ ഫിഷറീസ് എൽ.പി. സ്കൂൾ ഇതര പൊതുവിദ്യാലയങ്ങൾക്ക് വലിയ സന്ദേശവും മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണി തങ്ങൾ അധ്യക്ഷനായി. ശാസ്ത്രകൗതുകം - ജൈവവൈവിധ്യം കോർണർ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് സുഹറ കടയിലും ഗണിതമധുരം കോർണർ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അനസും ഭാഷാമൃതം കോർണർ ജില്ലാ പഞ്ചായത്തംഗം എം.ബി. ഫൈസലും കിഡ്സ് കോർണർ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബബിത നൗഫലും ഉദ്ഘാടനം ചെയ്തു. പൊന്നാനി എ.ഇ.ഒ. പി. സുനിജ പഠനോത്സവം പദ്ധതി വിശദീകരിച്ചു. പൊന്നാനി ബി.പി.ഒ. ടി.വി. ബാബു, വാർഡ് അംഗം റഹ്‍മത്ത്, യു.ആർ.സി. കോ -ഓഡിനേറ്റർ കെ.പി.രഘു, പ്രഥമാധ്യാപിക വി.ജെ. ജെസ്സി, കെ. വത്സലകുമാർ, കെ.വി. ഹംസ, പി.വി. മുഹമ്മദ്, കെ.കെ. ബാദുഷ, പി.വി. അബ്ദുൽഖാദർ, പാടത്തകായിൽ ഹുസൈൻ, എൻ.കെ. സൈനുദ്ദീൻ, ടി.എ. മജീദ്, ഫാറൂഖ് വെളിയങ്കോട്, എം.എസ്. മുസ്‍തഫ, എം.പി. അബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : - വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ പൊന്നാനി ഉപജില്ലാതല പഠനോത്സവം കേരള പി.എസ്.സി. ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്ഘാടനം ചെയ്യുന്നു
Sent from my iPhone
No comments:
Post a Comment