എസ് എസ് എ മലപ്പുറം


Tuesday, January 29, 2019

അറബി അദ്ധ്യാപക സംഗമവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും

അറബി അദ്ധ്യാപക സംഗമവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും 

ചിത്രം പൊന്നാനി ഉപജില്ല അറബിക് അക്കാദമിക് കോംപ്ലക്സിൽ ഐ.എം.ജി ജമീല ഉപഹാര സമർപ്പണം നടത്തുന്നു

പൊന്നാനി: ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലയും ഈവർഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. യു ആർ സി ട്രെയിനർ പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഐ.എം.ഇ സഫിയ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഭാഷാധ്യാപന രംഗത്തെ നൂതന സങ്കേതങ്ങൾ എന്ന വിഷയത്തിൽ അബ്ദുറഷീദ് വള്ളുവമ്പ്രം ക്ലാസെടുത്തു. അറബിക് കവിതാലോകത്തെ മലയാളി സാന്നിധ്യം എന്ന വിഷയത്തിൽ പൊന്നാനി എംഇഎസ് കോളജിലെ അസോസിയേറ്റ് പ്രഫസർ തൗഫീഖ് റഹ്മാൻ പ്രബന്ധമവതരിപ്പിച്ചു. യാത്രയയപ്പ് സംഗമത്തിൽ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി സി മുഹമ്മദ് സജീവസജീബ് അധ്യക്ഷത വഹിച്ചു. ഐ.എം.ജി ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.വി അബ്ദുള്ളക്കുട്ടി, കെ ഷൗക്കത്തലി, ആയിഷ, ആറ്റുമ്മ റാബിയ ഉപഹാരസമർപ്പണം നടത്തി. എം.വി അലിക്കുട്ടി, അബ്ദുറഹ്മാൻ ഫാറൂഖി, എ.വി അബ്ദുൽഹമീദ്, ഇ.പി.എ ലത്തീഫ്, എ.കെ നൗഷാദ്, അഷ്റഫ് ചെട്ടിപ്പടി പ്രസംഗിച്ചു. പാഠപുസ്തക സമിതി അംഗം എൻ ഹംസ മാസ്റ്റർ, ഉപജില്ലാ കോംപ്ലക്സ് സെക്രട്ടറി സി ഇബ്രാഹിംകുട്ടി, ടി.കെ ഷക്കീബ്, ഷാഹിദ, സഫിയ, ആയിശുമ്മ, ജമീല, റംല എന്നീ അധ്യാപകർക്കാണ് യാത്രയയപ്പ് നൽകിയത്.

No comments: