പൊന്നാനി എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സമർപ്പണം ഇ.ടി.മുഹമ്മദ് ബഷീർ എം.പി.നിർവ്വഹിക്കുന്നു
പൊന്നാനി: പൊന്നാനി എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സമർപ്പണം ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യുടെ ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകളുടെ സമർപ്പണമാണ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചത്. എം പി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിനാവശ്യമായ കമ്പ്യൂട്ടറുകൾ നൽകിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മൗനത്തുൽ ഇസ്ലാം സഭാ സെക്രട്ടറി ഹംസ ബിൻ ജമാൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ സി.ഗംഗാധരൻ, സ്കൂൾ എച്ച്.എം, ടി.എം.സൈനുദ്ദീൻ, സി. മുഹമ്മദ് ഷരീഫ്, എ.എം.അബ്ദുസമദ് , ജോഷി സംസാരിച്ചു.
No comments:
Post a Comment