പൊന്നാനി: പള്ളപ്രം എ.എം.എൽ.പി സ്കൂളിൽ അക്കാദമിക പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ സമർപ്പണവും പദ്ധതി നിർവ്വഹണ ഉദ്ഘാടനവും നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി തയാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാൻ അനുസരിച്ച് ഈ അധ്യയന വർഷം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. മലയാള ഭാഷയിൽ വായനാ വസന്തം, ഗണിത വിജയം, ഈസി അറബിക്, ഇംഗ്ലീഷ് ഈസി, പരിസര പഠനത്തിൽ അറിയാം ഒത്തിരി എന്നീ പദ്ധതികളാണ് വിദ്യാർത്ഥികൾക്ക് ക്ലാസ്സ് തലത്തിൽ നടപ്പാക്കുന്നത്.
ആക്ഷൻ പ്ലാൻ രേഖ റീനാ പ്രകാശൻ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി.റെയ്സി, ദിപു ജോൺ, സി.റഫീഖ്, പി.ടിഎ വൈസ് പ്രസിഡന്റ് ഹംസ, എം.ടി.എ പ്രസിഡന്റ് സരസ്വതി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി 'അക്ഷരങ്ങൾ കണ്ടെത്താം, സ്ഥലനാമങ്ങൾ ഉണ്ടാക്കാം' എന്ന അക്ഷരക്കളിയും സംഘടിപ്പിച്ചു.
No comments:
Post a Comment