ഷൂട്ടൗട്ട് മത്സരം നടത്തി
പുതുപൊന്നാനി എയുപി സ്കൂളിൽ നടന്ന ഷൂട്ടൗട്ട് മത്സരം
പൊന്നാനി: ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ അറിവും ആവേശവും കുട്ടികളിൽ പകരുന്നതിനായി പുതുപൊന്നാനി എയുപി സ്കൂളിൽ ഷൂട്ടൗട്ട് മത്സരം നടത്തി. വിദ്യാർത്ഥികൾ ബ്രസീൽ, അർജൻറീന യൂണിഫോമിൽ ടീമുകളായി മത്സരത്തിൽ പങ്കെടുത്തു. അർജന്റീന ടീം ജേതാക്കളായി. പ്രധാനാധ്യാപകൻ ടി എം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ കെ എ ജോസ്, സാം, ഷേർലി ജോർജ്, ഷീജ, ഹൈറുന്നിസ, കെ ഹനീഫ നേതൃത്വം നൽകി.
No comments:
Post a Comment