എസ് എസ് എ മലപ്പുറം


Friday, February 23, 2018

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ വെളിയങ്കോട് ഗവ ഫിഷറീസ് എൽ പി സ്കൂൾ

ചിത്രം
വെളിയങ്കോട് ഗവ ഫിഷറീസ് എൽ പി സ്കൂളിലെ അക്കാദമിക് കർമരേഖ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ കെ. കെ. ബീരാൻകുട്ടിയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബബിത നൗഫലും  ചേർന്ന് പ്രകാശനം ചെയ്യുന്നു.

അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ 

പൊന്നാനി: ജില്ലയിലെ തീരദേശ മേഖലയിലെ  മാതൃകാവിദ്യാലയമെന്ന ലക്ഷ്യവുമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാനൊരുങ്ങി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ. 1926 ൽ പ്രവർത്തനം തുടങ്ങിയ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ തീരദേശ മേഖലയോട് ചേർന്നുള്ള ഏകവിദ്യാലയമായമാണെങ്കിലും നവതി പിന്നിട്ടിട്ടും കാര്യമായ പുരോഗതിയിലെത്താത്തതിനെത്തുടർന്നാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തീരദേശ മേഖലയിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ ഉപയോഗപ്പെടുത്തി സ്കൂളിനെ മികവിൻറെ കേന്ദ്രമാക്കുന്നതോടെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായി ആദ്യഘട്ടത്തിൽ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ 30 ലക്ഷം രൂപയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2018 - 19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. മികവിൻറെ കേന്ദ്രമാക്കി ഉയർത്തുന്നതിൻറെ ഭാഗമായി വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എം. ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്തു. വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് എം. കെ. പ്രേമജ സുധീർ അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി തെയ്യാറാക്കിയ അക്കാദമിക് കർമരേഖ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബബിത നൗഫൽ പഞ്ചായത്ത് ഉപാധ്യക്ഷൻ കെ. കെ. ബീരാൻകുട്ടിക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. ബി.ആർ.സി. കോ - ഓഡിനേറ്റർ കെ. പി. രഘു മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം റഹ്‍മത്ത് ഹംസു, പി.ടി.എ. പ്രസിഡൻറ് എം. എസ്. മുസ്തഫ, സ്കൂൾ വികസന സമിതി ചെയർമാൻ ഫാറൂഖ് വെളിയങ്കോട്, വൈസ് ചെയർമാൻ എം. പി. അബ്ദുല്ലഹാജി, പ്രഥമാധ്യാപിക ജെസി, ടി. പി. കേരളീയൻ, കെ. ഹസ്സൻകോയ, കെ. അബു എന്നിവർ പ്രസംഗിച്ചു


ഫോട്ടോ :  - വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂൾ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എം. ആറ്റുണ്ണി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

No comments: