അൻവർ മാസ്റ്റർ അനുസ്മരണം
ചിത്രം - പള്ളപ്രം എ എം എൽ പി സ്കൂളിൽ സഘടിപ്പിച്ച അൻവർ മാസ്റ്റർ അനുസ്മരണം പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.
പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിലെ അധ്യാപകനായിരുന്ന അൻവർ മാസ്റ്ററെ സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. പ്രൊഫ. എം എം നാരായണൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റീന പ്രകാശൻ, കെ എ ടി എഫ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് സജീബ്, റിട്ട. അധ്യാപകരായ പത്മജ ടീച്ചർ, കെ പ്രമീള, എസ് ജയശ്രീ, എച്ച് എം എം വി റെയ്സി, കുഞ്ഞിമോൻ, ലൂസി, ജൂലിഷ് എബ്രഹാം, ദിപു ജോൺ, സി കെ റഫീഖ്, നിത ജോയ്, പി മുഹമ്മദ് റിയാസ്, ബൈജു ടി വി ഓർമ്മകൾ പങ്കുവെച്ചു. സ്കൂൾ മുറ്റത്ത് ഓർമ്മ മരമായി ഒരു വൃക്ഷത്തൈ നട്ടു കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്.
No comments:
Post a Comment