എസ് എസ് എ മലപ്പുറം


Friday, October 20, 2017

പൊന്നാനി ഉപജില്ലാ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു.


പൊന്നാനി- ഉപജില്ലാ കലോത്സവം നവംബർ രണ്ടാം വാരത്തിൽ നടക്കും.
 കലോത്സവത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു

30-ാമത് പൊന്നാനി ഉപജില്ലാ കലോത്സവത്തിന് ഇത്തവണ പൊന്നാനി എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിലാണ് വേദിയൊരുങ്ങുന്നത്. നവംബർ രണ്ടാം വാരത്തിൽ നടക്കുന്ന കലോത്സവത്തിന് മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭാ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ സി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ബക്കർ ,ജില്ലാ പഞ്ചായത്തംഗം സമീറ ഇളയേടത്ത്, നഗരസഭ പ്രതിപക്ഷ നേതാവ് എം.പി.നിസാർ, സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ അശ്റഫ് പറമ്പിൽ, ഷീന സുദേശൻ, പി.ടി.എ.പ്രസിഡന്റ് മാരായ യു.കെ.അബൂബക്കർ ,വി ശരീഫ്, എ.ഇ.ഒ.മുഹമ്മദലി, എം.വിനോദ് ,മാറഞ്ചേരി പഞ്ചായത്ത് മെംബർ കെ.വി.ഹംസ, വി.പി.ഹുസൈൻകോയ തങ്ങൾ ടി.വി.അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, ടി.എഫ്.ജോയ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി.എം.മുഹമ്മദ് സൈനുദ്ദീൻ സ്വാഗതവും, പ്രിൻസിപ്പാൾ ഇൻചാർജ് കെ.എൻ.നൂർജഹാൻ നന്ദിയും പറഞ്ഞു.യോഗത്തിൽ വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകി.

No comments: