എസ് എസ് എ മലപ്പുറം


Thursday, August 10, 2017

മാസത്തിലൊരതിഥി.....
 പരിച്ച കം എ എം എൽ പി സ്കൂളിന്റെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയന്റ '' മുന്നേറ്റം; ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെയും മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെയും ഭാഗമായി     മാസം തോറും നടത്തിവരാറുള്ള " മാസത്തിലൊരതിഥി " എന്ന പരിപാടിയിൽ പ്രശ്സ്ത സ്നൈക് മാസ്റ്റർ AT . അബ്ബാസ് കൈപ്പുറം .... പാമ്പുകൾ.... വിശ്വാസങ്ങളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സും പാമ്പ് പ്രദർശനവും നടന്നു.
വീനസ് ,സ്നേഹ... നവയുഗം ക്ലബുകളുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
സാധാരണക്കാരിൽ പാ മ്പുകളെ പറ്റി അവബോധം സൃഷ്ടിക്കാൻ പരിപാടിക്ക് കഴിഞ്ഞു.
പ്രധാനധ്യാപിക സി.വി. മേഴ്സി അധ്യക്ഷത വഹിച്ചു.ശ്രീകാന്ത്.വി.കെ, ശിവജ.ടി.ബി., സനിത ടി, എ.ഹാരിസ്, കെ.അബൂബക്കർ.ജി.യോ മാറഞ്ചേരി ,പി .പി .അശ്റഫ് എന്നിവർ പ്രസംഗിച്ചു.
രക്ഷിതാക്കളും വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രയോജനം ലഭിച്ച പരിപാടിയായി റുന്നു ഇത്.

No comments: