എസ് എസ് എ മലപ്പുറം


Friday, July 28, 2017

മാസത്തിലൊരതിഥിയും ആരോഗ്യ ബോധവത്കരണ ക്ലാസ്സും....
എരമംഗലം: പരിച്ച കം എ എം എൽ പി സ്കൂളിന്റെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെയും ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയന്റെ "മുന്നേറ്റം'' '' വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായി   സ്കൂളിൽ മാസത്തിലൊരതിഥി എന്ന പരിപാടിയും ആരോഗ്യ ബോധവത്കരണ ക്ലാസ്സും നടന്നു.പരിച്ച കം പി.എച്ച്.സി യിലെ ഡോ: അജ്മൽ റഹ്മാൻ  എം.ആർ വാക്സിനേഷനെ കുറിച്ച് ക്ലാസ്സെടുത്തു.പ്രധാനധ്യാപിക സി.വി. മേഴ്സി അധ്യക്ഷ്യം വഹിച്ചു.ജി.പി.എച്ച്.എൻ.സുനന്ദ'., സജിമോൾ ഗോപിനാഥ്, ശ്രീകാന്ത്. വി. കെ.. അബൂബക്കർ .കെ., ഹാരിസ് .എ.ശിവജ.ടി.ബി.സനിത.ടി എന്നിവർ പ്രസംഗിച്ചു.
"ഓണത്തിനൊരു മുറം ' പച്ചക്കറി എന്ന വിത്ത് വിതരണ പദ്ധതിയും നടന്നു.
സ്കൂൾ ലോഗോ പ്രകാശനവും നടന്നു.
Post a Comment