എസ് എസ് എ മലപ്പുറം


Wednesday, July 19, 2017

Re: വിദ്യാരംഗം ഉപജില്ലാ ഉദ്ഘാടനം

പൊന്നാനി ഉപജില്ലാ വിദ്യാരംഗം ഉദ്ഘാടന ചടങ്ങിൽ കവി യു കെ രാഘവൻ സംസാരിക്കുന്നു.

On Jul 19, 2017 7:04 PM, "CK Rafeeq" <rafiqpni@gmail.com> wrote:
വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് പൊന്നാനി ഉപജില്ലയിൽ തുടക്കമായി

പൊന്നാനി: വിദ്യാരംഗം കലാ സാഹിത്യ വേദി പൊന്നാനി ഉപജില്ലാ തല ഉദ്ഘാടനം കാഞ്ഞിരമുക്ക് പി എൻ യു പി സ്കൂളിൽ നടന്നു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഇ .സിന്ധു ഉത്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.ഹിളാർ അധ്യക്ഷത വഹിച്ചു.
ശ്രദ്ധയിലൂടെ മാത്രമേ സിദ്ധി നേടാനാവൂ എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കവി യു കെ രാഘവൻ മാസ്റ്റർ പറഞ്ഞു.
നാടും വീടും ഉണർന്നു ഒന്നായി പ്രവർത്തിച്ചാൽ മാത്രമെ നന്മ വിളയുകയുള്ളൂ. ഭാവനയുണ്ടെങ്കിൽ എല്ലാം നേടാം. ഒരു ചെറുപുഞ്ചിരി ചുണ്ടിൽ വിടർന്നാൽ ഒരു പൂവാകാൻ നമുക്ക് കഴിയും. കുട്ടികളുടെ സർഗ ഭാവനകളെ ഉണർത്താൻ  കലാ സാഹിത്യ പ്രവർത്തനകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ പാലക്കൽ , പൊന്നാനി എ ഇ ഒ കെ.പി..മുഹമ്മദലി, ഡയറ്റ് ഫാക്കൽറ്റി സുനിൽ അലക്സ്, ബി.പി.ഒ.വി.കെ.പ്രശാന്ത്, പ്രധാനധ്യാപിക വി.വി.സത്യഭാമ, കെ ഇ ഷീല, സ്വപ്ന.ജി.വി, വി കെ ശ്രീകാന്ത് പ്രസംഗിച്ചു. കെ.കെ. അനീഷ് മാസ്റ്റർ നയിച്ച നാടൻപാട്ട് ശിൽപ്പശാലയും അരങ്ങേറി.

No comments: