പി ടി എ ജനറൽ ബോഡിയും
ആരോഗ്യ ബോധവത്ക്കരണവും
ചിത്രം
പളളപ്രം എ എം എൽ പി സ്കൂളിൽ ഹെൽത്ത് ഇൻസ്പെക്ടർ ആസാദ് ആരോഗ്യ ബോധവത്കരണ ക്ലാസ്സെടുക്കുന്നു.
പൊന്നാനി: പള്ളപ്രം എ എം എൽ പി സ്കൂളിൽ പി ടി എ ജനറൽ ബോഡി യോഗവും ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പി വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഈഴുവത്തിരുത്തി പി എച്ച്സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആസാദ് ക്ലാസ്സെടുത്തു. പ്രധാനാധ്യാപിക എം വി റെയ്സി, സ്റ്റാഫ് സെക്രട്ടറി സി കെ ലൂസി, ദിപു ജോൺ, സി കെ റഫീഖ്, പി മുഹമ്മദ് റിയാസ്, ബൈജു, അഫിയ പ്രസംഗിച്ചു. ഭാരവാഹികൾ: പി വി ഇബ്രാഹിം (പ്രസി.), വി. ഹംസ, റംസീന (വൈസ്.പ്രസി.) എം വി റെയ്സി (സെക്ര), ദിപു ജോൺ (ജോ. സെക്ര) സരസ്വതി (എം ടി എ പ്രസി.) സൗമ്യ, സാബിറ, (വൈസ്.പ്രസി.)
No comments:
Post a Comment