എസ് എസ് എ മലപ്പുറം


Monday, June 19, 2017

വായനാ ദിനത്തിൽ ഗ്രന്ഥശാല സന്ദർശിച്ച് വിദ്യാർത്ഥികൾ

വായനാ ദിനത്തിൽ  ഗ്രന്ഥശാല സന്ദർശിച്ച് വിദ്യാർത്ഥികളുടെ വായനാനുഭവം

പൊന്നാനി പള്ളപ്രം എ എംഎൽ പി സ്കൂൾ വിദ്യാർത്ഥികൾ തൃക്കാവ് ഗ്രന്ഥാലയം സന്ദർശിച്ചപ്പോൾ

പൊന്നാനി: വായനാ ദിനത്തിൽ പള്ളപ്രം സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഗ്രന്ഥശാല സന്ദർശിച്ചു. 65 വർഷം പഴക്കമുള്ള, 12000 ഓളം പുസ്തകങ്ങളുള്ള തൃക്കാവ് ഗ്രന്ഥാലയമാണ് സന്ദർശിച്ചത്. ഗ്രന്ഥശാലയുടെ പ്രവർത്തനം, പുസ്തകങ്ങളുടെ സജ്ജീകരണം, പ്രധാന പുസ്തകങ്ങൾ എന്നിവ കുട്ടികൾ നേരിട്ടും ചോദിച്ചറിഞ്ഞും മനസ്സിലാക്കി. ഗ്രന്ഥാലയം പ്രസിഡന്റ് വി എസ് സുധർമ്മൻ, സെക്രട്ടറി ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ കുട്ടികളുമായി സംവദിച്ചു.  അധ്യാപകരായ സി കെ  റഫീഖ്, പി മുഹമ്മദ് റിയാസ്,  ബൈജു വിൻസെന്റ്, ലൈബ്രേറിയൻ സുലജ എന്നിവർ നേതൃത്വം നൽകി. വായനാദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രതിജ്ഞയും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ജൂലിഷ് എബ്രഹാം  വായനാ ദിന സന്ദേശം നൽകി.

No comments: