പള്ളപ്രം എ എം എൽ പി സ്കൂളിൽ വിദ്യാരംഗം ഉദ്ഘാടനം ചെയ്തുപള്ളപ്രം എ എംഎൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ഷാനവാസ് കെ ബാവക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.പൊന്നാനി: മികച്ച വായന നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ഷാനവാസ് കെ ബാവക്കുട്ടി പറഞ്ഞു. വായനയിലൂടെ സഹപാഠിയുടെ കണ്ണ് കലങ്ങിയതും അയൽവീട്ടിലെ സുഖ, ദു:ഖങ്ങളും നമുക്ക് ചുറ്റുമുള്ള കാഴ്ചകളിലെ ശരിതെറ്റുകളും കാണാൻ സാധിക്കുന്നു.പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാനാധ്യാപിക എം വി റെയ്സി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ദി പു ജോൺ, സി കെ റഫീഖ്, പി മുഹമ്മദ് റിയാസ്, വിദ്യാരംഗം കൺവീനർ യു സജ്ന, എം മുഹമ്മദ് സുഹൈൽ പ്രസംഗിച്ചു. വിദ്യാരംഗം, ബാലസഭ ഭാരവാഹികൾ: മുഹമ്മദ് സുഹൈൽ എം (പ്രസി), സി വി അബ്ദുൽ വാഹിദ് (സെക്ര.), റിസ് വാന(വൈ. പ്രസി), ഷഹല ജാസ്മിൻ (ജോ. സെക്രട്ടറി)
എസ് എസ് എ മലപ്പുറം
Thursday, June 22, 2017
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
Subscribe to:
Post Comments (Atom)
No comments:
Post a Comment