എസ് എസ് എ മലപ്പുറം


Thursday, March 16, 2017

പനമ്പാട് സ്കൂൾ വാർഷികം ആഘോഷിച്ചു

പനമ്പാട് സ്കൂൾ വാർഷികം ആഘോഷിച്ചു
 ശൈലജ ടീച്ചർക്ക് പൂർവ്വ വിദ്യാർഥികൾ ഉപഹാരം നൽകുന്നു.
പൊന്നാനി: പനമ്പാട് എ യു പി  സ്കൂളിൽ വാർഷിക ആഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.    പ്രാധാനാധ്യാപകൻ ജോൺസൻ അധ്യാപിക ശൈലജ എന്നിവരാണ് വിരമിക്കുന്നത്. സ്കൂൾ അങ്കണത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി ധനേഷ് അദ്ധ്യക്ഷ വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു ബ്ലോക്ക് പഞ്ചായത്ത് അംഗം എം വിജയൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. പൊന്നാനി എ ഇ ഒ മുഹമ്മദലി, കെ വി ഹംസ, വാർഡ് അംഗം കദീജ കോയ, ടി.കെ ഹരിദാസൻ, ഫസലുൽ ഹഖ് പ്രസംഗിച്ചു.  കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സ്കോളർഷിപ്പ് പരിക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

Post a Comment