എസ് എസ് എ മലപ്പുറം


Thursday, February 9, 2017

അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ

ക്ലാസ്സ്റൂം സംസ്കാരം  
നിലനിർത്തുന്നതിൽ അധ്യാപകരുടെ പങ്ക് നിർണ്ണായകം

ചിത്രം ****
പൊന്നാനി ഉപജില്ലാ അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ ഐ എം ഇ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്യുന്നു. 

പൊന്നാനി: ക്ലാസ് റൂം സംസ്കാരം നിലനിർത്തുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പൊന്നാനി ഉപജില്ലാ അറബിക് ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ അഭിപ്രായപ്പെട്ടു. അധ്യാപകർ കുട്ടികൾക്ക് റോൾ മോഡലുകൾ ആവണം. നവ സാങ്കേതിക വിദ്യയുടെ പ്രയോജനം ക്ലാസ്സിൽ പ്രയോജനപ്പെടുത്തണം. മലപ്പുറം ഐ എം ഇ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.  അബ്ദുറഹ്മാൻ കുട്ടി ഫാറൂഖി അധ്യക്ഷത വഹിച്ചു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് അറബിക് വിഭാഗം തലവൻ ഡോ.  ഹിലാൽ അയിരൂർ ഭാഷാ ബോധനം അടിസ്ഥാന ഘടകങ്ങൾ;  പ്രയോഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഐ സി ടി സാധ്യതകളുടെ അനന്തലോകം എ കെ നൗഷാദ് അവതരിപ്പിച്ചു. വിരമിക്കുന്ന ഖദീജ, ഹുസ്നുൽ ജമാൽ  എന്നിവർക്ക് യാത്രയയപ്പ് നൽകി. എ ഇ ഒ മുഹമ്മദ് അലി, ബി പി ഒ, വി കെ പ്രശാന്ത്,  സി ഇബ്രാഹിംകുട്ടി, എം വി അലിക്കുട്ടി, സി മുഹമ്മദ് സജീബ്, എ കരീമുല്ല, ഇ പി എ ലത്തീഫ്, സിറാജുദ്ദീൻ,  മൊയ്തീൻ കുട്ടി,  സിദ്ദീഖ്, സി കെ റഫീഖ്, ആയിശുമ്മ ടീച്ചർ,  ഫാരിസ പ്രസംഗിച്ചു. 
Post a Comment