എസ് എസ് എ മലപ്പുറം


അവധിക്കാല അധ്യാപക പരിശീലനം 2017 ഏപ്രിൽ 18 നു തുടങ്ങും

Friday, January 20, 2017

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള മലയാളത്തിളക്കം പരിശീലനം

മലയാളത്തിളക്കം അധ്യാപക പരിശീലനത്തിന്റെ പൊന്നാനി നിയോജക മണ്ഡല തല പരിശീലനത്തിന് യു.ആർ.സി യിൽ തുടക്കമായി. നഗരസഭാ ചെയർമാൻ സി. പി മുഹമ്മദ് കുഞ്ഞി ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ജയപ്രകാശ് അധ്യക്ഷത  വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വീ. കെ പ്രശാന്ത് സ്വാഗതം പറഞ്ഞു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ട്രെയിനർ പ്രിൻസ് , ക്ലസ്റ്റർ കോ കോർഡിനേറ്റർ കെ.പീ രഘു എന്നിവർ നേതൃത്വം  നൽകി.  Post a Comment