എസ് എസ് എ മലപ്പുറം


Thursday, January 5, 2017

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സഹവാസ ക്യാമ്പ്

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ നിറച്ചാര്‍ത്ത് സഹവാസക്യാമ്പ് ജി എല്‍ പി സ്കൂള്‍ പുറങ്ങില്‍ വെച്ച് നടന്നു.സന്തോഷത്തിന്റെ നിറച്ചാർത്ത് നൽകിയ കലാകാരന്മാർക്ക് നന്ദി.....


മൂന്ന് ദിവസം നീണ്ടു നിന്നഭിന്ന ശേഷി കുട്ടികൾക്കുള്ള  നിറച്ചാർത്ത് സഹവാസ ക്യാമ്പിന് ഇരട്ടി മധുരത്തോടെ നാന്ദി കുറിച്ചു.ഷാജി മാഷ് തന്റെ പൊരുതി ജയിച്ച ജീവിത കഥ പങ്കുവെച്ചും, ഭാസ്കർ ദാസ് മാഷ് കോറിവരച്ച ചിത്രങ്ങളിൽ കുട്ടികൾ വർണങ്ങൾ വാരി വിതറിയും, അനീഷ് മാഷിന്റെയും, രഞ്ജിത്ത് മാഷിന്റെയും നാടൻപ്പാട്ടിന്റെ വായ്ത്താരിയിൽ  ചുവടുവെച്ചപ്പോൾ ക്യാമ്പ് ഉത്സവ ലഹരിയിലായി...  
ക്യാമ്പിന് നേതൃത്വം നൽകിയ എല്ലാ അധ്യാപകർക്കും  നന്ദി പറയുന്നു.........


Post a Comment