എസ് എസ് എ മലപ്പുറം


Saturday, October 17, 2015

നാടകാധ്യാപകാന് സംസ്ഥാന സര്‍ക്കാരിന്‍െറ ആദരം




ഹബീബ്‌ മാസ്റ്റർ വീണ്ടും പൊന്നാനിയുടെ അഭിമാനമായി. വളർന്നു വരുന്ന സാന്പത്തിക  അസമത്വത്തിൽ പാവങ്ങൾ എന്നും പാവങ്ങളായും സന്പന്നർ എന്നും  സന്പന്നർ ആയും തീരുന്നതാണു നാടകത്തിലെ പ്രമേയം. എലികളേയാണ്‌  നാടകത്തിൽ പാവങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്‌. പാടങ്ങൾ നഷ്ടപ്പെടുന്ന എലികൾ ഫ്ലാറ്റുകൾ കൊള്ളയടിക്കുകയും അവസാനം മൊതലാളിയുടെ ബുദ്ധിയിൽ എല്ലാ എലികളും കൊലചെയ്യപ്പെടുന്ന രീതിയിൽ ആണു നാടകം അവസാനിക്കുന്നത്‌.

സ്കൂൾ കുട്ടികൾക്കായി സബ്‌ ജില്ലാ - ജില്ലാതല മൽസരങ്ങൾക്ക്‌ സ്വന്തമായി നാടകം എഴുതി തയ്യാറാകി സ്വന്തമായി സംവിധാനം ചെയ്ത്‌ മൽസരിപ്പിച്ചാണു ഇദ്ദേഹം ശ്രദ്ധേയനായത്‌.

2007 ൽ " ഞങ്ങൾ നാടകം കളിക്കുകയാണ്‌ " എന്ന നാടകം എഴുതി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്ചുതാനന്ദനിൽ നിന്നും 2009 ൽ " കുട്ടിക്കാര്യം " എന്ന നാടകത്തിന്‌ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം. എ. ബേബിയിൽ നിന്നും അവാർഡ്‌ സ്വീകരിച്ചിട്ടുള്ള ഇദ്ദേഹം മൽസര ഇനത്തിലും അല്ലാതേയുമായി ഇത് വരെ 30 നാടകങ്ങൾ എഴുതിയിട്ടുണ്ട്‌.

കവി ഇബ്രാഹിം പൊന്നാനി രക്ഷാധികാരിയായി ടിയേറ്റർ ആർട്ടിസ്റ്റ്‌ ആയ താജുദ്ദീൻ പോലുള്ളവരുടെ സഹകരണത്താൽ പൊന്നാനിയിൽ 2000 മുതൽ നാടക രംഗത്ത്‌ താൽപര്യം ഉള്ളവർക്കായി സർഗം നാടകവേദി എന്ന പേരിൽ ഒരു കൂട്ടയ്മ രൂപീകരിച്ചിട്ടുണ്ട്‌. നാടക രംഗത്തെ ഭാവി വാഗ്ദാനങ്ങളായ സബ്‌ ജില്ലാ - ജില്ലാ തല ബെസ്റ്റ്‌ ആക്റ്റർ മാരും പൂർവ്വ വിദ്യാർത്ഥികളും ആണു ഈ കൂട്ടായ്മയിൽ അധിക പേരും.
ഇതിന്റെ കീഴിൽ നാട്ടിലേ സാമൂഹ്യ വിഷയങ്ങൾ ഏറ്റെടുത്ത്‌ നാടകങ്ങൾ അവതരിപ്പിച്ച്‌ വരുന്നു.

പ്രതിഫലേച്ഛയേതുമില്ലാതെ ഈ രംഗത്തു വർഷങ്ങളായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തേപോലുള്ളവർ നാടിനും നാട്ടുകാർക്കും എന്നും അഭിമാനം തന്നേയാണ്‌.

മൊബൈൽ : ‪+91 97451 12193




No comments: