ജൂനിയർ റെഡ് ക്രോസ് ക്യാമ്പ്
ചിത്രം -
പൊന്നാനി ഉപജില്ലാ ജൂനിയർ റെഡ്ക്രോസ് ഏകദിന ക്യാമ്പ് പോലീസ് ഓഫീസർ വാസുണ്ണി ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി: പൊന്നാനി സബ് ജില്ലാ ജെ ആർ സി ഏകദിന ക്യാമ്പ് ഐ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ പൊലീസ് ഓഫീസർ വാസുണ്ണി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ കോയ മാസ്റ്റർ, അബ്ദുൽ അസീസ്, ശിഹാബ് മാസ്റ്റർ, സൈനുദ്ദീൻ,വിനോദ്, ഷോൽന
പ്രസംഗിച്ചു.
വിമുക്തി ജില്ലാ കോർഡിനേറ്റർ ബി.ഹരികുമാർ ലഹരി വിമുക്ത വിദ്യാലയം എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നയിച്ചു.11 ഹൈസ്കൂളുകളിൽ നിന്ന് 283 കാഡറ്റുകൾ പങ്കെടുത്തു. ലഹരി വിമുക്ത വിദ്യാലയം എന്ന വിഷയത്തിൽ നടന്ന പ്രസംഗ മൽസരത്തിൽ സമീന (എം.ഐ ഗേൾസ്) ഹബീബ് (ഐ എസ് എസ്) സൂര്യ ഗായത്രി (വിജയമാതാ) ജേതാക്കളായി.
No comments:
Post a Comment