എസ് എസ് എ മലപ്പുറം


Friday, January 18, 2019

പഠനോത്സവങ്ങൾക്ക് വിദ്യാലയങ്ങൾ ഒരുങ്ങുന്നു

പഠനോത്സവങ്ങൾക്ക് വിദ്യാലയങ്ങൾ ഒരുങ്ങുന്നു
പൊന്നാനി: പൊതുവിദ്യാലയങ്ങളിലെ മികവുകളും വിദ്യാർത്ഥികളുടെ പഠന നേട്ടങ്ങളും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിന് സ്കൂളുകളിൽ പഠനോത്സവം സംഘടിപ്പിക്കാൻ തീരുമാനം. പഠനോത്സവങ്ങളുടെ ഭാഗമായി സംഘാടകസമിതി രൂപീകരണവും ക്ലാസ് തല പഠനങ്ങൾക്കുള്ള ഒരുക്കങ്ങളും വിദ്യാലയങ്ങളിൽ തകൃതിയായി. പഠനനേട്ടങ്ങളിൽ നിന്ന് സമൂഹത്തിന് പരിചയപ്പെടുത്താൻ ഉതകുന്ന മികച്ച പ്രവർത്തനങ്ങളും ഉൽപന്നങ്ങളുമാണ് തെരഞ്ഞെടുക്കുന്നത്. ഇതിനു പുറമേ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ തത്സമയ പരിപാടികളും സംഘടിപ്പിക്കും.
ഭാഷ, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾ നേടിയ പഠന നേട്ടങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് ബോധ്യപ്പെടാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് അരങ്ങേറുക. ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെയാണ് വിദ്യാലയങ്ങളിൽ പഠനോത്സവം നടക്കുക.
പൊന്നാനി പള്ളപ്പുറം എൽപി സ്കൂളിൽ നടന്ന പഠനോത്സവം സംഘാടകസമിതി യോഗം നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീന പ്രകാശൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.വി റൈസി, ദിപു ജോൺ, ഹംസ, റഫീഖ്, സരസ്വതി, അഫിയ പ്രസംഗിച്ചു.

No comments: