വിദ്യാലയങ്ങൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനോത്സവം സമാപിച്ചു
ചിത്രം -
ഉപജില്ലയിലെ വിദ്യാലയകൾക്കുള്ള ടി. ഐ. യു.പി.സ്കൂളിന്റെ പുസ്തകോപഹാരം പൊന്നാനി എ.ഇ.ഒ. സുനിജ വിതരണം ചെയ്യുന്നു
പൊന്നാനി: പൊന്നാനി ടി.ഐ.യു. പി സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനോത്സവം സമാപിച്ചു. വായനോത്സവത്തോടനുബന്ധിച്ച് പൊന്നാനി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ടി.ഐ.യു. പി സ്കൂൾ പ്രസിദ്ധീകരണങ്ങളായ ഒരു പോങ്ങ ബിസായം, അതൃപ്പപ്പാട്ടുകൾ, നിലാവിന്റെ കൂട്ടുകാരി എന്നീ പുസ്തകങ്ങൾ ഉപഹാരമായി നൽകി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ടി.ഐ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷങ്ങളിൽ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത പുസ്തകങ്ങളാണ് സബ് ജില്ലയിലെ എൽ.പി, യു.പി. ഹൈസ്കൂൾ തലങ്ങളിലെ അറുപതോളം സ്കൂൾ ലൈബ്രറികളിലേക്ക് ഉപഹാരമായി നൽകിയത്.
പൊന്നാനി യു.ആർ.സിയിൽ വെച്ചു നടന്ന ചടങ്ങിൽ എ.ഇ.ഒ സുനിജ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി.വി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബി.പി.ഒ ബാബു. ട്രൈനർമാരായ പ്രിൻസ്, സലാം, സെയ്തലവി സംബന്ധിച്ചു.
വിദ്യാർത്ഥികൾക്കായി വായനാ മത്സരങ്ങൾ, ലൈബ്രറി പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് നിർമ്മാണം, രചനാ മത്സരങ്ങൾ എന്നിവ നടന്നു.
അധ്യാപകരായ കോയ തറോല, മുഹമ്മദ് സലീം, നസീറ, റഹ് മത്ത്, ഷാജിത നേതൃത്വം നൽകി.
No comments:
Post a Comment