കിങ്ങിണിക്കൂട്ടം അവധിക്കാല ക്യാമ്പ് സമാപിച്ചു
പൊന്നാനി ടി ഐ യുപി സ്കൂളിൽ നടന്നു വന്ന കിങ്ങിണിക്കൂട്ടം ക്യാമ്പിൽ ഹെഡ്മാസ്റ്റർ പി വി അബ്ദുൽ ഖാദർ പ്രസംഗിക്കുന്നു.
പൊന്നാനി: യു.ആർ.സിയുടെ പ്രതിഭാ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട പൊന്നാനി ടി. ഐ.യു. പി സ്കൂളിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന കിങ്ങിണിക്കൂട്ടം അവധിക്കാല ക്യാമ്പ് സമാപിച്ചു
എപ്രിൽ 9ന് തിങ്കളാഴ്ച ആരംഭിച്ച ക്യാമ്പിൽ ഒറിഗാമി. സിനിമാ പ്രദർശനം, നാടക ക്യാമ്പ് , വ്യക്തിത്വ വികസനം, ചിത്ര രചനാ ക്യാമ്പ്; നാടൻപാട്ടരങ്ങ് , നാട്ടറിവ് തുടങ്ങിയ വിവിധ സെഷനുകൾ അരങ്ങേറി
അൻപതിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിന് പി.വി ജമാലുദ്ദീൻ, അസീം അഷ്റഫ് ,എൻ.വി. റംലു, കെ.വി.സഅദ് , ഫാസിൽ സാലു ' നിസാർ കോടമ്പിയകം
നേതൃത്വം നൽകി.
പൊന്നാനി എ.ഇ.ഒ. കെ.പി. മുഹമ്മദലി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ ശ്രീദീപ് അവലോകനം നടത്തി. ഹെഡ്മാസ്റ്റർ പി.വി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെകട്ടറി കോയ മാസ്റ്റർ തറോല സ്വാഗതവും കെ.എസ് സലീം നന്ദിയും പറഞ്ഞു
No comments:
Post a Comment