എസ് എസ് എ മലപ്പുറം


Thursday, March 8, 2018

വനിതാ ദിനം




സ്ത്രീകൾ സ്വയം മാറുമ്പോൾ മാത്രമാണ് സമൂഹത്തിലും മാറ്റമുണ്ടാക്കാനാവുക - ധന്യ ആബിദ് 

പൊന്നാനി: വീട്ടിലെ ഭരണാധികാരികളായ സ്ത്രീകൾ സ്വയം മാറുമ്പോൾ മാത്രമാണ് സമൂഹത്തിലും വലിയരീതിയിലുള്ള മാറ്റമുണ്ടാക്കാനാവുകയെന്ന് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആൻഡ് കൗൺസിലേഴ്സ് (ഒ.സി.ഡബ്ലിയു.സി) സംസ്ഥാന ജനറൽ സെക്രട്ടറി ധന്യ ആബിദ് പറഞ്ഞു. ലോക വനിതാദിനത്തിൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച  സ്ത്രീ സദസ്സിൽ  മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. കെ. പ്രേമജ സുധീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷാജിറ മനാഫ് അധ്യക്ഷയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫൗസിയ വി. പി. മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപിക വി. ജെ. ജെസി, അധ്യാപകരായ സവിതാമണി, യമുന പ്രസംഗിച്ചു. സ്ത്രീകൾക്കായുള്ള സോപ്പ്‌ നിർമാണ പരിശീലനവും നടന്നു.

ഫോട്ടോ -  ലോക വനിതാദിനത്തിൽ വെളിയങ്കോട് ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച  സ്ത്രീ സദസ്സ് വെളിയങ്കോട് പഞ്ചായത്ത് പ്രസിഡൻറ് എം. കെ. പ്രേമജ സുധീർ ഉദ്ഘാടനം ചെയ്യുന്നു 


No comments: