എസ് എസ് എ മലപ്പുറം


Wednesday, March 14, 2018

ന്യൂ യു പി സ്കൂൾ വാർഷികം

സ്കൂൾ വാർഷികാഘോഷം

പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി.സ്കൂൾ വാർഷികോത്സവം പൊന്നാനി മുനിസിപ്പൽ കൗൺസിലർ. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് പി നൗഷാദ് അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ വി വി ഷംസുദ്ദീൻ മികച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങൾ നൽകി. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി അലുംനി അസോസിയേഷൻ നൽകിയ പുസ്തക വിതരണം എച്ച് എം മിനി വർഗീസ് ഉദ്ഘാടനം ചെയ്തു. വി വി ആഷിഖ്, എ വി പത്മജ, ഗംഗ ടീച്ചർ, എം സുകുമാരൻ, ടി കെ സതീശൻ, ഇ പി എ ലത്തീഫ്, അൻവർ സാദത്ത്, മുഹമ്മദ് കുട്ടി, അജിത്ബീന പ്രസംഗിച്ചു
വാമൊഴി'കലാസംഘത്തിന്റെ നാടൻ പാട്ടിന് സുധി ഈശ്വരമംഗലവും
കളരി പ്രദർശനത്തിന് ഉസ്താദ്
കബീറും നേതൃതം നൽകി

No comments: