എരമംഗലം എ.എൽ.പി. സ്കൂൾ 90 -ാം വർഷികത്തിൻറെ നിറവിൽ
പൊന്നാനി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം നൽകിയ എരമംഗലം എ.എൽ.പി. സ്കൂൾ 90 -ാം വർഷികത്തിൻറെ നിറവിൽ. ആദ്യകാലത്തുതന്നെ എരമംഗലത്തെ രണ്ട് പ്രദേശങ്ങളിലായി 600 വിദ്യാർഥികളും 20 അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന പൊന്നാനി താലൂക്കിലെ തന്നെ അറിയപ്പെടുന്ന വിദ്യാലയമായിരുന്നു. സമീപപ്രദേശങ്ങളിൽ സ്വകാര്യ വിദ്യാലയങ്ങൾ പെരുകിയതോടെ ഈ വിദ്യാലയത്തേയും കാര്യമായി ബാധിച്ചു. നിലവിൽ 149 വിദ്യാർഥികളും ആറ് അധ്യാപകരുമാണുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ചേർന്ന് വിദ്യാലയത്തെ മികവിൻറെ കേന്ദ്രമാക്കാനൊരുങ്ങുകയാണ്. ഇതിൻറെ ഭാഗമായി സ്കൂളിൻറെ 90 -ാം വർഷികാഘോഷം വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് (വ്യാഴം) തുടങ്ങുന്ന വാർഷികാഘോഷം നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച 10.30 ന് നടക്കുന്ന പൂർവ്വ വിദ്യാർഥി സംഗമം മന്ത്രി കെ.ടി. ജലീലും മൂന്നിന് സാംസ്കാരിക സമ്മേളനം പി.എസ്.സി. ചെയർമാൻ എം.കെ. സക്കീറും ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എ.കെ. മുഹമ്മദുണ്ണി, ഷാജി കാളിയത്തേൽ, ഇ.കെ. മൊയ്തുണ്ണി, പ്രഥമാധ്യാപിക നിർമ്മല പങ്കെടുത്തു.
No comments:
Post a Comment